ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് ആറുമണിക്കാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും ഇളമ്പ തടത്തിന് സമീപം വെച്ച് കൂട്ടി ഇടിക്കുകയായിരുന്നു. നിരവധി പേർക്ക് പരുക്കുണ്ട്.