ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയിൽ നിന്നുള്ള ഏക ഇന്ത്യൻ നടനും ഷാരൂഖ് ഖാൻ തന്നെ
ഏറ്റവും ജനപ്രീതി ഉള്ളതും വലുതുമായ സിനിമ വ്യവസായങ്ങളിൽ ഒന്നാണ് ബോളിവുഡ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, കത്രീന കൈഫ് , രൺവീർ സിംഗ് തുടങ്ങിയ നിരവധി പ്രതിഭകളെ ബോളിവുഡ് ഇതിനൊടകം തന്നെ സമ്മാനിച്ചിട്ടുമുണ്ട്. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അടുത്തിടെ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പട്ടികയിലാണ് ഷാരൂഖ് ഖാൻ നാലാം സ്ഥാനത്തുള്ളത്.