Malayalam news

അന്നപൂർണയുടെ നെറുകയിൽ ഷെയ്ഖ അസ്മ; പിറന്നത് പുതിയ ചരിത്രം….

Published

on

സാഹസിക ജീവിതത്തിൽ പുതിയ നേട്ടം കൈവരിച്ച് പർവതാരോഹക ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി. ലോകത്തിലെ 10-ാമത്തെ വലിയ കൊടുമുടിയായ അന്നപൂർണ-1 ഇത്തവണ കീഴടക്കിയതാണ് പുതിയ നേട്ടം. ഏപ്രിൽ 15നാണ് അന്നപൂർണ -1 ന് മുകളിൽ ഷെയ്ഖ അസ്മ ഖത്തറിന്റെ പതാക നാട്ടിയത്.
കയറാൻ ഏറ്റവും അപകടം നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ പർവതമാണ് സമുദ്ര നിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിലുള്ള അന്നപൂർണ. ഇതോടെ 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളിൽ 7 എണ്ണവും ഷെയ്ഖ അസ്മ കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന പ്രഥമ അറബ് വനിതയെന്ന പേരും സ്വന്തമാക്കി.

Trending

Exit mobile version