Entertainment

ഷൈൻ ടോം ‘വൈറൽ’; കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ് ടീസർ

Published

on

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടെയ്‌നർ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ടീസർ എത്തി. ഷൈൻ ടോം ചാക്കോയുടെ പ്രകടനം തന്നെയാണ് ടീസറിൻ്റെ പ്രധാന ആകർഷണം. സ്വാസിക നായികയായെത്തുന്നു. പ്രണയവും സൗഹൃദവും നൊമ്പരവുമെല്ലാം നിറഞ്ഞ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകഹൃദയങ്ങൾ കവർന്ന സംവിധായകൻ കമലിൻ്റെ തിരിച്ചുവരവ് കൂടിയാകും ഈ സിനിമ.
നെടിയത്ത് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചനയും കമൽതന്നെയാണ് നിർവഹിച്ചിരിക്കുന്നത്
നർമ്മത്തിൽ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നു. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്‌മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിങ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു.
ബി.കെ. ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്‌സ് കമലുദ്ധീൻ സലീം, സുരേഷ് എസ്.എ.കെ., ആർട്ട് ഡയറക്ട‌ർ ഇന്ദുലാൽ, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസോഷ്യേറ്റ് ഡയറക്ട‌ർ ബഷീർ കാഞ്ഞങ്ങാട്, സ്‌റ്റിൽ ഫോട്ടോഗ്രാഫർ സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ, പിആർഒ വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫെയിംസ് ആണ് ചിത്രം വിതരണം

Trending

Exit mobile version