ഷൊർണ്ണൂർ കേരളീയ ആയുർവേദ സമാജം പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ശ്രീ. എം. മുരളീധരന്റെ നേതൃത്വത്തിലുള്ള പാനലിലെ 11 സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പാനലിന് 632 വോട്ട് ലഭിച്ചപ്പോൾ എതിർ പാനലിലെ സ്ഥാനാർത്ഥികൾക്ക് വെറും 234 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസറുടെയും കോടതി നിയമിച്ച ഒബ്സർവറുടെയും നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് 12.10.2022 ന് ചെറുതുരുത്തി നിളാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. ശേഷം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ വെച്ച് ശ്രീ. എം. മുരളീധരനെ പ്രസിഡന്റായും, ശ്രീ. സുബ്രഹ്മണ്യൻ മൂസ്സിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.