ഷൊർണൂർ- തൃശ്ശൂർ സംസ്ഥാനപാതയിൽ ഓട്ടുപാറ സലഫി പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 4.30 തോടുകൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ തൊടുപുഴ സ്വദേശിയായ 44 വയസ്സുള്ള ബിനോജിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.