ജനനം മുതൽ ആദ്യാക്ഷരം കുറിച്ച് ഇതുവരെ ഒരുമിച്ച് ഓരോ പാഠഭാഗങ്ങളിലെ സംശയങ്ങൾ പരസ്പരം ചർച്ച ചെയ്തും പങ്കുവെച്ച് പഠിച്ച് എസ്എസ്എൽസി പരീക്ഷ എഴിതി ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എപ്ലസ് നേടി മൂന്ന് സഹോദരിമാർ കുണ്ടന്നൂർ മുരിങ്ങത്തേരി ജെൻസൺ സിനി ദമ്പതികളുടെ മക്കളായ എം.ജെ.ഗിൽമ മരിയ, എം.ജെ.ഗിൽന തെരേസ് , എം.ജെ.ഗിൽസ ആൻ എന്നിവരാണ് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിവിദ്യാലയത്തിൽ നാടിനും കൂട്ടുകാർക്കും വീട്ടുകാർക്കും സന്തോഷം പകർന്നത്. അച്ഛൻ ജെൻസൻ സ്പെയർ പാർട്സ് കട നടത്തുന്ന അമ്മ സിനി സ്കൂൾ എരുമപ്പെട്ടി ഗവൺമെന്റ് സ്കൂൾ അധ്യാപികയാണ്.തൃശ്ശൂർ സെക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനികളാണ്. അധ്യാപകരെയും രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും പ്രോത്സാഹനവും സഹായവുമാണ് ഉന്നത വിജയത്തിന് തിളക്കമേറിയത് മൂന്നുപേർക്കും ഡോക്ടറാവാൻ ആണ് ആഗ്രഹമെന്ന് വിജയികൾ പറഞ്ഞു