ഇന്ന് രാവിലെ 10.30ന് മഞ്ചേരിയിലെ വീട്ടുവളപ്പില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത് . ഇന്നലെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്‍റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ്,എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സി പി ഐ എം നേതാക്കളായ എളമരം കരീം എം പി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചര്‍, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.