വടക്കാഞ്ചേരി : ഗവ: ആനപറമ്പ് സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥി കുമരനെല്ലൂർ അയ്യത്ത് അനിൽ – ദിവ്യ ദമ്പതികളുടെ മകൻ ആദർശ് (9 വയസ്സ്) രാവിലെ 9.45 മണിക്ക് സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി സ്കൂളിലേക്കുനടക്കുന്നതിനിടയിൽ മരത്തിലെ ഇലകൾ മറ്റും കൂടികിടന്നിരുന്നതിൽ ചവിട്ടുകയും അതിനടിയിൽ നിന്ന് അണലിയുടെ കുട്ടി കടിക്കുകയുമായിരുന്നു. അപ്പോൾ തന്നെ കുട്ടിയെ ഗവ: മെഡിക്കൽ കോളേജിൽ കണ്ടുപോയി വിദഗ്ദ്ധചികിത്സ നൽകുകയും ചെയ്തു.