ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പേ വാർഡിൽ പാമ്പിനെ കണ്ടെത്തി. ഇന്നലെ പേവാർഡിലെ ജനലിനു സമീപമാണ് ജീവനക്കാർ അണലിയെ കണ്ടത്. ജനാലയിൽ ചുറ്റിയിരിക്കുകയായിരുന്നു പാമ്പ്. ഉടൻ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടർന്ന് ആശുപത്രി സൂപ്രണ്ട് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പാമ്പ് പിടുത്ത വിദഗ്ധനായ ശ്യാം ഹരിപ്പാട് എത്തിയാണ് മൂന്നടിയോളം നീളമുള്ള അണലിയെ പിടികൂടിയത്. സമീപത്തെ തോട്ടിൽനിന്നു വന്നതാകാമെന്നാണു സംശയിക്കുന്നത്.