എസ് എൻ ഡി പി ഇരിങ്ങാലക്കുട മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തിൽ 95ാം മത് ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.
യൂണിയൻ ഗുരു ക്ഷേത്രത്തിൽ മുകുന്ദപുരം യൂണിയൻ വൈദിക യോഗം അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ വിശേഷാൽ പൂജകൾ നടന്നു.
തുടർന്ന് നടന്ന സമൂഹ പ്രാർത്ഥനയ്ക്ക് യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം നേതൃത്വം നൽകി.