വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 7ന് കാലത്ത് 10 മണിക്ക് സന്ദർശനം നടത്തുന്നു. അതിന്‍റെ ഭാഗമായി വടക്കാഞ്ചേരി ജയശ്രീ ഹാളിൽ ശാഖാ ഭാരവാഹികളുമായും, മൈക്രൊ യൂണിറ്റ് കൺവീനർമാർ, ജോ : കൺവീനർ മാർ, വനിതാ സംഘം ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വിദ്യഭ്യാസ ആരോഗ്യക്ഷേമനിധി ഭാരവാഹികൾ എന്നിവരുമായും, ശക്തമായ എസ് എന്‍ ഡി പി പ്രസ്ഥാനത്തിന് ഊർജ്ജം നൽകി മികവാർന്ന പ്രവർത്തനം കാഴ്ചവെക്കുന്നതിന് വേണ്ടി സംവദിക്കുന്നു.