എസ് എൻ ഡി പി യോഗം ബോർഡ് അംഗങ്ങളുടെ മീറ്റിങ്ങ് നടത്തുവാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി തള്ളി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ് എൻ ഡി പി യോഗ നേതാക്കൾക്ക് തൽസ്ഥാനത്തിരിക്കുവാൻ നിയമപരമായി യോഗ്യതയില്ല എന്നാരോപിച്ച് കേസുകൾ നൽകിയവർക്കേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ കോടതി വിധി.