സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്.