Local

സൊസൈറ്റി ഓഫ് സെൻറ് വിൻസൻഡി പോൾ വേലൂർ ഏരിയ കൗൺസിലിൻ്റെ 54ാം വാർഷികവും,കുടുംബ സംഗമവും,മെറിറ്റ് ഡേയും ആഘോഷിച്ചു.

Published

on

സൊസൈറ്റി ഓഫ് സെൻറ് വിൻസൻഡി പോൾ വേലൂർ ഏരിയ കൗൺസിലിൻ്റെ 54ാം വാർഷികവും, കുടുംബ സംഗമവും , മെറിറ്റ് ഡേയും മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയത്തിൽ വിപുലമായി ആഘോഷിച്ചു. വിൻസൻഷ്യൻ അംഗങ്ങളിൽ ഏറ്റവും സീനിയറായ ജോബ് എരനെല്ലൂർ പതാക ഉയർത്തി. വേലൂർ ഫൊറോന പള്ളി വികാരി ഫാ: ഡേവീസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ സെൻഡ്രൽ കൗൺസിൽ പ്രസിഡൻ്റ് .ജോസ് ജെ. മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു. മുണ്ടത്തിക്കോട് പള്ളി വികാരി ഫാ. ജാക്സൺ ചാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിൻസൻഷ്യൻ അംഗങ്ങളുടെ വിവാഹത്തിന്റെ 50, 25: വർഷത്തിന്റെ ജൂബിലേറിയൻ മാരേയും , അംഗങ്ങൾക്കിടയിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായർക്കും,എസ് എസ് എൽ സി, പ്ലസ്സ്ടു പരീഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരേയും,ചടങ്ങിൽ വച്ച് ആദരിച്ചു. ജെസ്സിജോയ് , സിസിലി ഫ്രാൻസീസ്, പി.വി. ജോഷി, കെ.എ. ജോൺസൺ, എ .ഡി. ഫ്രാൻസീസ്, തോമസ് വാഴപ്പിള്ളി, സി. മഹിമ സി.എസ്.സി., എ.പി. ജോൺസൺ, സി.എഫ്പ്രിൻസൺ. ഏരിയ പ്രസിഡണ്ട്. വി.ഡി. ബാബു, കോൺഫ്രറൻസ് പ്രസിഡണ്ട്. എ.എൽ. ജേക്കബ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version