കോട്ടയം മീനടത്ത് വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ പിടിയില്‍. മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോനാണ് അറസ്റ്റിലായത്. മദ്യത്തിനടിമയായ കൊച്ചുമോന്‍ മാതാവിനെ സ്ഥിരം മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മര്‍ദന ദൃശ്യങ്ങള്‍ കൊച്ചുമോന്റെ ഭാര്യ മൊബൈലില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.