മൂന്നു മണിക്കൂറോളം ഇഡി സോണിയയെ ചോദ്യം ചെയ്തത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയോടെയാണ് മകള്‍ പ്രിയങ്കക്കൊപ്പം സോണിയ ഇഡി ഓഫീസിലെത്തിയിരുന്നത്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നേരത്തെ സോണിയക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും കോവിഡും അതുമായി ബന്ധപ്പെട്ടുള്ള ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, അജയ് മാക്കന്‍, ശശി തരൂര്‍ എംപി തുടങ്ങിയവരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്തും ട്രെയിന്‍ തടഞ്ഞും സമരക്കാര്‍ പ്രതിഷേധം അറിയിച്ചു. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തി.