75-ാംസ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സൗഹൃദം സെൻ്ററിൻ്റെ നേതൃത്വത്തിൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന സൗഹൃദം മാസികയുടെ പ്രകാശന കർമ്മം നടന്നു.അമ്പിളി ഭവനിൽ നടന്ന പരിപാടി രക്ഷാധികാരി കുറ്റിപ്പുഴ രവി ജോൺസൺ കുന്നംപിള്ളിക്ക് ആദ്യ പ്രതി നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഡയറക്ടർ പ്രൊഫ.പുന്നയ്ക്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സി.ആർ.രാധാകൃഷ്ണൻ, കെ.എച്ച്.സിദ്ധിഖ്,വൈ.എം.കൊച്ചു മാധവൻ എന്നിവർ സംസാരിച്ചു