വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിനും, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഉണർവ്വ് പകരുന്നതിനു വേണ്ടിയാണ് കെ.എസ്.ആർ. ടി. സിയുടെ പ്രത്യേക സർവ്വീസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എം.എൽ.എ സേവ്യാർ ചിറ്റലപ്പിള്ളി . ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും എം. എൽ.എ .കെ. എസ്. ആർ. ടി .സി പ്രത്യേക സർവ്വീസിൻ്റെ ഫ്ളാഗ് ഓഫ് ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം. എൽ. എ . തൃശ്ശൂരിൽ നിന്നും വാഴാനിയിലേക്ക് വിലങ്ങൻ വഴി ഓണം സീസണിൽ പ്രത്യേക ബസ് സർവ്വീസ് നടത്തുകയാണ് കെ. എസ്. ആർ. ടി. സി. വാഴാനി വിനോദ സഞ്ചാര കേന്ദ്രങ്ങളേയും, മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് ഓണം സീസണിൽ പ്രത്യേക സർവ്വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം. എൽ. എ ഗതാഗത വകുപ്പ് മന്ത്രി. ആന്‍റണി രാജുവിന് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക സർവ്വീസ് അനുവദിച്ചത്. തൃശ്ശൂരിൽ നിന്ന് സർവ്വീസ് മുതുവറ, പേരാമംഗലം, മുണ്ടൂർ അവണൂർ മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി , ഓട്ടുപാറ എങ്കക്കാട്, കരുമത്ര വാഴാനി റൂട്ടിലാണ് ആദ്യ സർവ്വീസ് . ഈ സർവ്വീസ് തൃശ്ശൂരിൽ നിന്ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുകയും വാഴാനിയിൽ 2.30ന് എത്തിച്ചേരുകയും ചെയ്യും. ഒരു മണിക്കൂർ 15 മിനിറ്റിന് ശേഷമാണ് വാഴനിയിൽ നിന്ന് തിരിക്കുക. വിനോദ സഞ്ചാരികൾക്ക് വാഴാനി ഡാമും, ഓണം ഫെസ്റ്റ് പരിപാടികളും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്ന രീതിയിലാണ് സമയക്രമം ഏർപ്പെടു ത്തിയിട്ടുള്ളത്. നിയോജക മണ്ഡലത്തിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ വിലങ്ങനിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾക്ക് വാഴാനിയിൽ എത്തിച്ചേരാനും കഴിയും വിധമാണ് സർവ്വീസ് ആസൂത്രണം ചെയ്തിട്ടുള്ളത്. പുലർച്ചേ 5.15 ന് വാഴാനിയിൽ നിന്ന് ആരംഭിക്കുകയും കരുമത്ര , തെക്കുംകര, വടക്കാഞ്ചേരി ,കാഞ്ചേരി , ആര്യംപാടം, മങ്ങാട്, തലക്കോട്ടുകര, കേച്ചേരി, ചൂണ്ടൽ വഴി ഗുരുവായൂരിൽ എത്തിച്ചേരും വിധം ഒരു പ്രത്യേക സർവ്വീസും ഉണ്ടായിരിക്കുന്നതാണ്. യോഗത്തിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. വി സുനിൽ കുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ .ഉമാലക്ഷ്മി, വടക്കാഞ്ചേരി നഗരസഭ കൗൺസിലർമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ. ടി. സി സര്‍വ്വീസ് സമയക്രമം:-
1.00 PM തൃശ്ശൂർ …. 2.30 PM വാഴാനി (മുണ്ടൂർ- മെഡി.കോളേജ് – വടക്കാഞ്ചേരി – എങ്കക്കാട് വഴി)
3.00 PM വാഴാനി …. 3.25 PM വടക്കാഞ്ചേരി (തെക്കുംകര വഴി)
Advertisement
3.30 PM വടക്കാഞ്ചേരി …. 3.55 PM വാഴാനി (എങ്കക്കാട് വഴി)
4.10 PM വാഴാനി …. 5.40 PM തൃശ്ശൂർ (തെക്കുംകര – വടക്കാഞ്ചേരി – മെഡി.കോളേജ് – മുണ്ടൂർ വഴി)
6.00 PM തൃശ്ശൂർ …. 7.30 PM വാഴാനി (മുണ്ടൂർ- മെഡി.കോളേജ് – വടക്കാഞ്ചേരി – എങ്കക്കാട് വഴി)
7.45 PM വാഴാനി …. 8.10 PM വടക്കാഞ്ചേരി (തെക്കുംകര വഴി)
8.15 PM വടക്കാഞ്ചേരി …. 8.40 PM വാഴാനി (എങ്കക്കാട് വഴി)
Advertisement
9.00 PM വാഴാനി …. 9.25 PM വടക്കാഞ്ചേരി (തെക്കുംകര വഴി)
9.30 PM വടക്കാഞ്ചേരി …. 9.55 PM വാഴാനി (എങ്കക്കാട് വഴി)