വടക്കാഞ്ചേരി ടൗൺ ശ്രീ മാരിയമ്മൻ കോവിലിൽ വർഷന്തോറും കർക്കിടക മാസത്തിൽ നടത്തി വരാറുള്ള അഷടദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും, നിറപുത്തരിയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു .ക്ഷേത്രം തന്ത്രി അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിയുടേയും, ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം ഭാരവാഹികളായ എസ്സ ആർ.മുത്തു കൃഷ്ണൻ, വി.സതീഷ് കുമാർ, ടി.എൻ.ഗോപാലൻ തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ കണ്ണികളായി.