ശ്രീ സുബ്രഹ്മണ്യൻ കോവിലിൽ രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് വി.വി.കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. അഡ്വ.ടി.എസ്.മായാദാസ് , വനജ ശങ്കർ , രാജേഷ് ആചാര്യ, കെ.എസ്.കൃഷ്ണൻകുട്ടി , വി.ആർ.ശ്രീകാന്ത്, റിട്ട.ബി.ഡി.ഒ എം.സി.വൽസലകുമാരി എന്നിവർ സമാരംഭ സഭയിൽ പ്രസംഗിച്ചു. എല്ലാ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായണം നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സുബ്രഹ്മണ്യൻ കോവിൽ സേവാസമിതി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 30ന് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗോപൂജയും ഭഗവദ് സേവയും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.