ശ്രീലങ്കയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ദിനേഷ് ഗുണവർധന പ്രധാനമന്ത്രിയായി ചുമതലയേറ്റു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരിന്നു. ഗോട്ടബയ രാജപക്‌സെ രാജ്യം വിടുകയും പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തതിനെ തുടർന്ന് 73 കാരനായ വിക്രമസിംഗെ വ്യാഴാഴ്ച രാജ്യത്തിന്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അദ്ദേഹം ഉഭയകക്ഷിത്വത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.