ഓൺലൈൻ അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടൻ സാവകാശം തേടിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു. അതിനിടെയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്.