വടക്കേക്കാട് സ്വദേശി ഹംസയുടെ മകൻ ഫദൽ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്. ഇതിൽ മൂന്ന് പേർ പടിത്താറെക്കരയിൽ നിന്ന് കിഴക്കേക്കരയിലേക്ക് നീന്തുന്നതിനിടെ ഫദൽ മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി