ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാലിക പ്രസക്തമായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്.ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധ:സ്ഥിതർക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും,കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. മനുഷ്യസാഹോദര്യത്തിൽ അധിഷ്ഠിതമായ ദാര്‍ശനികതയിലൂടെ
അദ്ദേഹം സാമൂഹത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് ശ്രീ നാരായണഗുരു എന്ന നാമഥേയത്തിന് ഉടമയായി മാറി.ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത ആ മഹത് വ്യക്തിത്വത്തിന് പ്രണാമം.