ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാൻ കടൽക്കടന്ന് രാമേശ്വരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് തമിഴ്നാട് പോലീസ് ജാഗ്രതയിൽ. അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള ഇയാൾ ശ്രീലങ്കൻ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.