സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായാണ് ശ്രീറാമിനന്‍റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. പുതിയ കലക്ടറായി പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ നിയമിച്ചു. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. മാധ്യമ പ്രവര്‍ത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിനെതിരെ കോൺഗ്രസും ലീഗും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരാഴ്ച മുൻപായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത്.