എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് മൂന്നിനു പ്രഖ്യാപിക്കും.നാളെ പ്രഖ്യാപിക്കുമെന്നു നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകും. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. 4,19,363 വിദ്യാര്‍ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
എസ്.എസ്.എൽ.സിയുടെ പരീക്ഷാഫലം താഴെപ്പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്*
- www.prd.kerala.gov.in
- https://pareekshabhavan.kerala.gov.in
- https://results.kite.kerala.gov.in
- https://sslcexam.kerala.gov.in
- https://results.kerala.gov.in
- https://examresults.kerala.gov.in