Malayalam news

എസ്.എസ് എൽ സി പരീക്ഷ ഇന്ന് പൂർത്തിയാകും ….

Published

on

ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക.
70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ 5മുതല്‍ ആരംഭിക്കും. മെയ് ആദ്യവാരത്തില്‍ സ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,19,362 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.
ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്.മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.

Trending

Exit mobile version