Malayalam news

എസ്എസ് എൽ സി പരീക്ഷ ഒമ്പതിന് തുടങ്ങും ഹയർ സെക്കൻഡറി പരീക്ഷകൾ 10 മുതൽ

Published

on

സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന്‌ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി. എല്ലാ ജില്ലകളിലും വിദ്യാഭ്യാസം, പൊലീസ്‌, ട്രഷറി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത്‌ ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ അവസാനവട്ട അവലോകനം നടത്തി. 29 വരെയാണ്‌ എസ്‌എസ്‌എൽസി പരീക്ഷ.എസ്‌എസ്‌എൽസിക്ക്‌ 2,960 കേന്ദ്രങ്ങളിലായി 4,19,363 പേരാണ്‌ എഴുതുന്നത്‌. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,283 പേർ തമിഴിലും 2,041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസിലാണ് കൂടുതൽ വിദ്യാർത്ഥികൾ. 1,876 പേർ. ഒരു വിദ്യാര്‍ത്ഥി മാത്രം പരീക്ഷയെഴുതുന്ന മൂവാറ്റുപുഴ രണ്ടാർക്കര എച്ച്‌എംഎച്ച്‌എസിലാണ് ഏറ്റവും കുറവ്.2,13,802 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്‌ എസ് എസ്എല്‍സി പരീക്ഷയെഴുതുന്നത്‌. സർക്കാർ സ്കൂളുകളിൽനിന്ന് ‌1,40,704 പേരും എയ്ഡഡ് സ്കൂളിൽ നിന്ന് 2,51,567 പേരുമുണ്ട്‌. അൺഎയ്ഡഡ് സ്കൂളിൽ നിന്ന് 27,092 പേരുമുണ്ട്‌. ഹയർ സെക്കൻഡറിക്ക്‌ 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,42,028 പേരാണ്‌ എഴുതുന്നത്‌.

Trending

Exit mobile version