സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. രാവിലെ 9:30-ന് തന്നെ പരീക്ഷകള്‍ക്ക് തുടക്കമായി. ഈ വര്‍ഷം സംസ്ഥാനത്ത് 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.
പാഠ്യേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കും. ഗ്രേസ് മാര്‍ക്ക് ഇത്തവണ ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രേസ് മാര്‍ക്ക് ‘ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കുമെന്നാണ് മന്ത്രി അറിയിച്ചത്.