Malayalam news

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, 68,604 ഫുള്‍ എ പ്ലസ്‌…..

Published

on

സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.44 ശതമാനമാണ് വിജയശതമാനത്തിലെ വര്‍ധന. കണ്ണൂരിലാണ് ഏറ്റവുമധികം വിജയം. 99.94 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 92.41 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാലാ, മൂവാറ്റുപുഴ ഉപജില്ലകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറത്താണ് ഏറ്റവുമധികം എ പ്ലസ്. 4856 പേര്‍ മലപ്പുറത്ത് എ പ്ലസ് നേടി. മലപ്പുറത്തെ തന്നെ എടരിക്കോട് വി.കെ. എം.എം. സ്കൂളിന് 100 ശതമാനം വിജയം. പരീക്ഷാഫലം പി.ആര്‍.‍ഡിയുടെ ലൈവ് ആപ്പിലും നാല് മണി മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിലും examresults.kerala.gov.in ലും ലഭ്യമാകും. 

Trending

Exit mobile version