Kerala

എസ്എസ്എൽസി വിജയശതമാനം 99.26 % ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികൾ

Published

on

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 % ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version