എസ് എസ് എൽ സി പരീക്ഷക്ക് 100 ശതമാനം വിജയം കരസ്ഥമാക്കിയ ബോയ്സ് ഹൈസ്കൂളിലെ ആദിത്യ കൃഷ്ണനാണ് 5 എ പ്ലസും , 3 എ യും, 2 ബിപ്ലസും നേടി നാടിന് അഭിമാനായത്. വടക്കാഞ്ചേരി പുഷ്പകത്ത് സതീഷ് കുമാർ – ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകനായ ആദിത്യ കൃഷ്ണൻ ജന്മനാ അംഗ പരിമിതനാണ് മാതാപിതാക്കളുടെ സ്നേഹവാത്സല്യവും, പരിപാലനവും , വിദ്യാഭ്യാസ രംഗത്തും പ്രചോദനമായി. ആദ്യം ഓട്ടോറിക്ഷയിലാണ് ആദിത്യ സ്കൂളിൽ പോയിരുന്നത്. പക്ഷെ ഓട്ടോയിൽ കയറ്റിവെക്കാനുള്ള പ്രയാസം കാരണം അമ്മ ഉഷ വീൽ ചെയറിലാണ് ആദിത്യ കൃഷ്ണനെ സ്കൂളിൽ കൊണ്ടു ചെന്നാക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും. സ്കൂളിൽ ചെന്നാൽ ആദിത്യയെ ഇറക്കാനും മറ്റും സഹപാഠികളും , അധ്യാപകരും സഹായിക്കും. നാലാം ക്ലാസുവരെ ആനപറമ്പ് സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളിലെത്തിയാൽ ആദിത്യ കൃഷ്ണൻ സഹപാഠികളുമായി കുശലം പറഞ്ഞും രസിച്ചും , അതിലുപരി പഠനത്തിലും മിടുക്കനായിരിന്നു ആദിത്യ. തുടർ വിദ്യാഭ്യാസത്തിന് സയൻസ് ഗ്രൂപ്പ് എടുക്കണമെന്നാണ് ആദിത്യയുടെ ആഗ്രഹം.