ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 35,900 വിദ്യാർത്ഥികളിൽ 35,658 പേർക്ക് വിജയം. വിജയ ശതമാനം 99.33 ആണ്.4,321 പേർ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 189 സ്കൂളുകൾ 100 ശതമാനം നേടി. ഇതിൽ ഗവൺമെന്റ് സ്കൂളുകൾ 54, എയ്ഡഡ് 104, അൺ എയ്ഡഡ് 31 എന്നിങ്ങനെ ആണ്.
ഉന്നതവിജയം നേടിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്കൂളുകളെയും ജില്ലാ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദിച്ചു.
സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിച്ചപ്പോൾ ആവശ്യമായ എല്ലാ വിധ സഹായസഹകരണങ്ങളും നൽകിയ ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നന്ദി അറിയിച്ചു.