തിരുത്തിപറമ്പ് സെൻ്റ് ജോസഫ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സമാപന പൊതുസമ്മേളനം ഓഗസ്റ്റ് 15 ന് നടക്കുമെന്ന് ഗോൾഡൻ ജൂബിലി കമ്മറ്റി ഭാരവാഹികൾ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് 15 ന് ഷംഷാബാദ് രൂപതാ മെത്രാൻ മാർ.റാഫേൽ തട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ നടത്തുന്ന പൊതു സമ്മേളനം ആലത്തൂർ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നിയോജക മണ്ഡലം എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുക്കും. ഗോൾഡൻ ജൂബിലി സോവനീർ പ്രകാശന കർമ്മം വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ. പി.എൻ. സുരേന്ദ്രൻ നിർവ്വഹിക്കും. വടക്കാഞ്ചേരി ഫൊറോനാ പള്ളി വികാരി. ഫാദർ ആൻ്റണി ചെമ്പകശ്ശേരി കാരുണ്യ ഫണ്ട് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ.എം.ആർ. അനൂപ് കിഷോർ, നഗരസഭാ കൗൺസിലർ ജോയൽ മഞ്ഞില, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഓഗസ്റ്റ് 15 ന് പാരീഷ് ഹാളിൽ കാലത്ത് പത്തു മണി മുതൽ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ക്യാൻസർ രോഗികൾക്കു വേണ്ടി യുവതികളുടെ നേതൃത്വത്തിൽ കേശദാന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജമീലാബി.എ എം, നഗരസഭാ കൗൺസിലർ ധന്യ നിഥിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാപന പൊതുസമ്മേളനത്തിനു ശേഷം തൃശ്ശൂർ സരിഗയുടെ നേതൃത്വത്തിൽ താളമേളലയങ്ങളുടെ ഫ്യൂഷൻ സംഗീത നിശ അരങ്ങേറും. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൊതു സമ്മേളന വേദിയിൽ എഴുപത്തി അഞ്ച് പേരടങ്ങിയ സംഘത്തിൻ്റെ ദേശഭക്തിഗാനാലാപനവും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഗോൾഡൻ ജൂബിലികമ്മറ്റി ഭാരവാഹികളായ ഫാദർ.ക്ലെമൻ്റ് വാഴപ്പറമ്പിൽ, ജനറൽ കൺവീനർ.സി.എൽ തോമസ്, ട്രസ്റ്റിമാരായ അലക്സൻ കണ്ണമ്പുഴ, ജെയ്സൺ മുട്ടത്ത്, ജെയിംസ് അറയ്ക്കൽ, ജോയിൻ്റ് കൺവീനർ ജോയൽ മഞ്ഞില,പി ആർ ഒ. അഡ്വ.തോമസ് കുര്യൻ എന്നിവർ പങ്കെടുത്തു.