Kerala

സംസ്ഥാന ബജറ്റ് നാളെ ; ക്ഷേമ പെന്‍ഷന്‍ കൂട്ടിയേക്കും, പെന്‍ഷന്‍ പ്രായം കൂട്ടില്ല

Published

on

ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. ക്ഷേമ പെന്‍ഷന്‍ കൂട്ടിയേക്കും. ചെലവു ചുരുക്കാനും വരുമാന വര്‍ദ്ധനക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന. ഭൂനികുതിയും ന്യായവിലയും കൂടും , ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിര്‍ദ്ദേശത്തിനും സാധ്യതയേറെയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവേറും , പിഴകള്‍ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. ഡാമുകളില്‍ നിന്നുള്ള മണല്‍ വാരലും കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിച്ചേക്കുമെന്ന് സൂചന.അതിനിടെ ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ അവസാനിക്കും. 

Trending

Exit mobile version