Malayalam news

സംസ്ഥാന ക്ഷീരസംഗമം പടവ് 2023 തൃശൂരിൽ നടക്കും.

Published

on

ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരമേഖലയിലെ വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അ‍ഡ്വ. കെ.രാജൻ, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജീ.ആർ.അനിൽ, വി.എൻ.വാസവൻ, പി.രാജീവ്, എം.ബി.രാജേഷ്, പി.പ്രസാദ്, ആർ.ബിന്ദു, കെ. രാധാകൃഷ്ണൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ എം.കെ.വർഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും.ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം, മാധ്യമ ശിൽപശാല, കേരള ഡെയറി എക്സ്പോ, ക്ഷീരസ്പന്ദനം, ക്ഷീരകർഷക അദാലത്ത്, കരിയർ ഗൈഡൻസ്, ഘോഷയാത്ര, കർഷക സെമിനാർ, സഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുള്ള ശിൽപശാല, സംവാദ സദസ്, ക്ഷീരസഹകാരി സംഗമം, വനിത സംരംഭകത്വ ശിൽപശാല, ക്ഷീരകർഷക മുഖാമുഖം, ദേശീയ ഡെയറി സെമിനാർ, ഡോ. വർഗീസ കുര്യൻ അവാർഡ് ദാനം, ക്ഷീരസഹകാരി അവാർഡ് ദാനം, നാടൻ പശുക്കളുടെ പ്രദർശനം, കലാസന്ധ്യ, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികൾ ആറു ദിവസം നീണ്ടുനിൽക്കുന്ന ക്ഷീരസംഗമത്തിലുണ്ട്.

Trending

Exit mobile version