ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ അതിക്രമം കാണിച്ച് ചില്ലുകൾ പൊട്ടിച്ച് പൊതു മുതൽ നശിപ്പിച്ച തിന് രജിസ്റ്റർ ചെയ്ത കേസുകളിലേക്ക് വേണ്ടിയാണ് പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായ കരുനാഗപ്പിള്ളിമാതേരയ്യത്ത് വീട്ടിൽ 50 വയസ്സുള്ള അബ്ദുൾ സത്താറിനെ വടക്കാഞ്ചേരി പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തത്. ഹർത്താലിന് ആഹ്വാനം ചെയ്ത പ്രതിയെ വടക്കാഞ്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ആന്റണി ക്രോംസൺ അരൂജ, എ.എ തങ്കച്ചൻ. ബ്രിജേഷ് എന്നിവരും ഉണ്ടായിരുന്നു.