സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാംദിനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂരാണ് മുന്നില്‍. ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടുമാണ് തൊട്ടുപിറകില്‍. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 89 ഇനം പൂര്‍ത്തിയായി.
രണ്ടാംദിനം വേദികള്‍ ജനസാഗരമായി. കലോത്സവത്തിന്റെ കോഴിക്കോടന്‍ പെരുമയില്‍ 24 വേദികളിലും കലയുടെ മധുരം നിറഞ്ഞു. നാടകത്തിന്റെ തട്ടകത്തില്‍ പുതിയ കാലത്തിന്റെ അരങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരങ്ങളാണ് തിങ്ങി നിറഞ്ഞത്.