ഉച്ചയ്ക്ക് 2.30 ഓടെ പ്രവത്തനം സാധാരണ നിലയിലേക്ക് മാറിയതായി അധികൃതർ. ഡാറ്റ ബേസിലും സെർവറിലും ഉണ്ടാകുന്ന തിരക്കുമൂലമാണ് തടസം നേരിടുന്നത്. എല്ലാ മാസവും ഒന്നാം തീയതിയോട് അടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും അധികൃതർ വിശദീകരിച്ചു.ഇന്നു രാവിലെ 11.30 ഓടുകൂടിയാണ് ട്രഷറിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഇതേത്തുടർന്ന് ശമ്പള വിതരണം അടക്കം മുടങ്ങി. മുൻപ് ശമ്പള വിതരണ ദിവസങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. സെർവർ തകരാറാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. തുടർന്ന് സെർവർ മാറ്റി സ്ഥാപിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് തടസ്സമുണ്ടാകുന്നത്.