Crime

ജോലിക്കാരിയായി വീടുകളില്‍ കയറി മോഷണം ; 22 പവന്‍ കവര്‍ന്ന സ്ത്രീ പിടിയില്‍

Published

on

എറണാകുളം : ജോലി ചെയ്ത വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. ആരക്കുഴ പെരുമ്ബല്ലൂര്‍ സ്വദേശി നാല്പ്പത്തിയൊന്നുകാരിയായ ആശയാണ് പിടിയിലായത്.പുത്തന്‍കുരിശ് പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവര്‍ ജോലിക്ക് നിന്ന കോലഞ്ചേരി സ്വദേശികളായ ചാള്‍സ്, ബെന്നി എന്നിവരുടെ വീടുകളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു. ചാള്‍സിന്റെ വീട്ടില്‍ നിന്ന് പതിമൂന്ന് പവനും, ബെന്നിയുടെ വീട്ടില്‍ നിന്നും ഒമ്ബതു പവനുമാണ് സ്ത്രീ മോഷ്ടിച്ചത്. പിന്നാലെ മോഷ്ടിച്ച സ്വര്‍ണ്ണം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വയ്‌ക്കുകയും ചെയ്തു. സ്വര്‍ണ്ണം മോഷണം പോയ വിവരം മനസ്സിലാക്കിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്താല്‍ പ്രത്യേക സംഘം അന്വേഷണം നടത്തി. പിന്നാലെയാണ് ഒളിവില്‍ പോയ പ്രതിയെ ഇടുക്കി ബൈസണ്‍വാലിയില്‍ നിന്നും പിടികൂടുന്നത്.അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി ജി അജയ് നാഥ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ സുരേഷ്, രമേശന്‍, കെ സജീവ് എ എസ് ഐമാരായ ജി സജീവ്, മനോജ് കുമാര്‍, എസ് സി പി ഒമാരായ ജിഷാ മാധവന്‍, ബിജി ജോണ്‍, ചന്ദ്രബോസ്, ദിനില്‍ ദാമോധരന്‍, അഖില്‍, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version