Malayalam news

കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ് ;പി എഫ് ഐ തെക്കുംകര യൂണിറ്റ് പ്രസിഡൻ്റിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.

Published

on

ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപവും കരുതക്കാടും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു തകർത്ത പി എഫ് ഐ തെക്കുംകര യൂണിറ്റ് പ്രസിഡൻ്റിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.
പനങ്ങാട്ടുകര സ്വദേശി പുതുവീട്ടിൽ 26 വയസുള്ള ബാദുഷയേയാണ് കുന്ദംകുളം എസി പി. ടി എസ് സിനോജ്, എസ് എച്ച് ഒ കെ. മാധവൻകുട്ടി എന്നിവരുടെ നേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയേയും പ്രതി സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹർത്താൽ ദിവസം കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞ് പൊതു മുതൽ നശിപ്പിച്ചും ‘ പൊതു ജന ങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം വരുത്തിയതിനും, നടത്തിയ ഗൂഢാലോചനയിൽ പ്രതി പങ്കാളിയായിരു ന്നു.രണ്ടാമത്തെ കെ എസ് ആർ ടി സി ബസ്സിന് കല്ലെറിഞ്ഞതിനും പങ്കാളിയായിരുന്നു. വാഹനങ്ങളിൽ മാറി മാറി മറ്റു പ്രതികൾക്ക് എക്സ്കോർ ട്ടായും പ്രവർത്തിച്ചിരുന്നു. കുറ്റകൃത്യം നടത്തുന്നതിന് ഗൂഢാലോചന നടത്തിയവരേ പിടി കൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version