ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിക്ക് നേരെ തെരുവ്നായയുടെ ആക്രമണം. കടപ്പുറം പുതിയങ്ങാടി ഷെഫിറിന്‍റെ മകൻ ആദിലിനാണ് (13) തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ കിടന്ന് ഉറങ്ങുമ്പോൾ വീടിന് അകത്തു കടന്ന നായ ആദിലിനെ കടിക്കുകയായിരിന്നു. ഉടൻ തന്നെ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കടപ്പുറം പഞ്ചായത്തിൽ തെരുവ്നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ച്ച മുൻപ് കടപ്പുറം പഞ്ചായത്തിൽ തെരുവ്നായയുടെ ആക്രമണത്തിൽ നാല്പതോളം വളർത്തു പക്ഷികൾ ചത്തിരിന്നു.