തളിക്കുളം നമ്പിക്കടവിന് സമീപം തെരുവ് നായയുടെ കടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഓത്തുപള്ളിയിലേക്ക് പോകുന്നതിനിടെ അമീനാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമൃതയ്ക്കും പിന്നീട് ഇതുവഴി വന്ന അംദാനും തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.