Kerala

തെരുവുനായ്ക്കളെ സ്‌നേക്കുന്നവര്‍ പിടിച്ച പുലിവാല് 

Published

on

വടക്കാഞ്ചേരി നഗരസഭയിലെഅകമല പട്ടാണിക്കാട് വനഭൂമിയോട് ചേർന്ന് ആരംഭിച്ച തെരുവുനായ സംരക്ഷണഷെൽറ്റർ നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വാക്കിങ്ങ് ഐ ഫൗഡേഷൻ ആനിമൽ ഫോർ അഡ്വവക്കെസി ഭാരവാഹികൾ അറിയിച്ചു.വടക്കാഞ്ചേരിയിലെ തെരുവുനായ പുനരധിവാസ കേന്ദ്രം പ്രവർത്തന മാരംഭിച്ചത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി MB രാജേഷിന്റെ അനുമതിയോടു കൂടിയാണെന്ന് മാനേജിങ്ങ് ഡയറക്ടർ വിവേക് കെ. വിശ്വനാഥൻ പറഞ്ഞു. 2024 ഫെബ്രുവരി 15 ന് പദ്ധതിയുടെ നടത്തിപ്പിനായി മന്ത്രിയുമായി തൃത്താലയിൽ വെച്ച് കൂടി ക്കാഴ്ച്ച നടത്തിയിരുന്നു. വടക്കാഞ്ചേരിയിൽ പദ്ധതി ആരംഭിക്കാമെന്ന് മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. നഗരസഭ ചെയർമാൻ P.N. സുരേന്ദ്രൻ, സെക്രട്ടറി K. K. മനോജ്, എന്നിവരെ മന്ത്രി നേരിട്ട് വിളിച്ച് സഹായങ്ങൾ നല്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം ചെയർമാനും, സെക്രട്ടറിയുമായി ചർച്ചകൾ നടത്തി പദ്ധതി നടത്തുന്നതിൽ വിരോധമില്ലെന്നറിയിച്ചതിനെത്തുടർന്നാണ് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷണ കേന്ദ്രം നിർമ്മിച്ചത്. സംരക്ഷ ണ കേന്ദ്രം വന മേഖലയിലായതിനാൽ DFO യ്ക്ക് അപേക്ഷ നല്കി. വടക്കാഞ്ചേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറോട് റിപ്പോർട്ട് നല് കാൻ ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. ഒരു പ്രാദേശിക നേതാവിന്റെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്ന് വഫ ഭാരവാഹികൾ പറഞ്ഞു. നൂറ്റി മുപ്പത്തോളം നായ്ക്കളാണ് കേന്ദ്രത്തിലുള്ളത്. ഇവയെ എവിടേയ്ക്ക് മാറ്റുമെന്ന് പറയാനുള്ള ബാദ്ധ്യത നഗരസഭയ്ക്കുണ്ടെന്ന് ഡയറക്റ്റർ വിവേക് കെ. വിശ്വനാഥൻ പറഞ്ഞു. നഗരസഭയ്ക്കെതിരെ ഹൈക്കോടതിയെ സമീപി ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സുപ്രീം കോടതി ഉത്തരവും, ഹൈക്കോടതി ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ ക്കാണ് തെരുവ് നായകളെ വന്ധീകരിക്കാനും, വാക്സിനേഷൻ ചെയ്യാനും, പുനരദ്ധിവസിപ്പിക്കാനുള്ള ഷെൽററർ പണിയാനും ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാൾ ഇതുവരെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കും ഷെൽറ്റർ സംവിധാനമില്ല. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഓഫീസ് കൈപ്പറമ്പിലാണ് പ്രവർത്തിച്ചു വരുന്നത്. സുപ്രീം ക്കോടതിയിലും, കേരളഹൈക്കോടതിയിലും നിരവധി പേരാട്ടങ്ങൾ നടത്തിയ സംഘടന ക്കൂടിയാണ് വഫ. അരിക്കൊമ്പൻ, തണ്ണീർ ക്കൊമ്പൻ, ബേലൂർ മഖന എന്നീ വിഷയങ്ങളുൾപ്പെടെ നിരവധി കാട്ടാനയുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയിലും, ഹൈക്കോടതിയിലും നടത്തി സുപ്രധാന ഉത്തരവുകൾ നേടിയെടുത്ത സംഘടനയാണ് വഫ.

Trending

Exit mobile version