International

ഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

Published

on

റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്. രാജ്യത്തെ ഹോർമോസ്ഗാൻ മേഖലയിലെ ബന്ദർ-ഇ-ലേംഗെ പ്രദേശത്താണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലും ഉണ്ടായെന്നാണ് റിപ്പോർട്ട്. യുഎഇയിലെ ദുബായ്, ഷാർജ, അജ്മൻ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഏകദേശം 30 സെക്കൻഡ് നേരം പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version