Local

തൃശ്ശൂരില്‍ പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു.

Published

on

തൃശൂർ വേലൂരിലാണ് പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. ആനത്താഴത്ത് വർ​ഗീസിൻ്റെ മകൻ സാം (9) ആണ് മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേലൂർ സെന്‍റ് സേവിയേഴ്സ് സ്കൂൾ വിദ്യാർഥിയാണ്. ഗൾഫിലായിരുന്ന പിതാവ് വർഗീസ്, കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിരുന്നു. മാതാവ്: ഷൈനി (മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി താൽക്കാലിക ജീവനക്കാരി). സഹോദരങ്ങൾ: സാറ, സിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂർ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version