സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മുക്കം കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പാഴൂർ മുന്നൂർ തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു. സ്കൂളിൽ ഇന്നലെ കലോത്സവമായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഹിബ, അയിഷ ബൈസ.