Local

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.

Published

on

കുന്നംകുളം വടക്കേക്കാട് സ്വദേശി പൊന്നമ്പാതയിൽ വീട്ടിൽ ഹംസയുടെ മകൻ ഫദൽ (20) നെയാണ് കാണാതായത്. വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരാണ് ശ്രീകൃഷ്ണക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്. ഇതിൽ മൂന്ന് പേർ പടിത്താറെക്കരയിൽ നിന്ന് കിഴക്കേക്കരയിലേക്ക് നീന്തുന്നതിനിടെ ഫദൽ മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് മതിലകം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version